ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടം : സി.മമ്മൂട്ടി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടമാണെന്ന് സി.മമ്മൂട്ടി എംഎല്‍എ. മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ഇത്തവണ തനിക്ക് സീറ്റില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി. മമ്മൂട്ടി പറഞ്ഞു. മുസ്ലീംലീഗിന്‍റെ തീരുമാനമാണ് നടപ്പിലാകുക. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കുക മാത്രം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് നിലവില്‍ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ്.

അത് തന്നെയാണ് പാര്‍ട്ടിയുടെ നിലവിലെ നിലപാട്. മുസ്ലീംലീഗ് കാലാകാലങ്ങളായി യുവാക്കള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ്. എല്ലാ നേതാക്കളും യുവാക്കളായി കടന്നുവന്ന് പ്രവര്‍ത്തിച്ചവരാണ്. ജോസ് കെ.മാണിയും വിരേന്ദ്രകുമാര്‍ വിഭാഗവും മുന്നണി വിട്ടത് യുഡിഎഫിന് നഷ്മാണ്. ലീഗ് എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസുകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...