നേതൃത്വത്തിലേക്ക് വരുമോ ഉമ്മന്‍ചാണ്ടി ? ആകാംക്ഷയില്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെടും. മുല്ലപ്പള്ളിക്ക് നിയമസഭാ സീറ്റു നല്‍കിയുള്ള ഫോര്‍മുലയാണ് ആലോചിക്കുന്നത്. നാളെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുല്ലപ്പള്ളിയെ നിലനിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതും ആലോചനയിലുണ്ട്. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയ വിലയിരുത്തല്‍ ചര്‍ച്ചകളില്‍ സംസ്ഥാന നേതൃതല മാറ്റം വേണ്ടെന്നായിരുന്നു നേതാക്കള്‍ക്കിടയിലെ ധാരണ. എന്നാല്‍ പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കി എന്ന കൃത്യമായ സൂചന അണികള്‍ക്ക് നല്‍കുന്ന മാറ്റമാണ് വേണ്ടതെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുണ്ടായത്. മത്സരിക്കുന്നതിനാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നു എന്ന പ്രതീതി വരുത്താമെന്നാണ് ഒരഭിപ്രായം. ഇതല്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റി മുല്ലപ്പള്ളിയെ നിലിര്‍ത്തുക എന്ന ഫോര്‍മുലയും പരിഗണിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന ആവശ്യം ഘടകകക്ഷികള്‍ അടക്കം ആവശ്യമുന്നയിച്ചത് ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഒരു നിര്‍ണായക പദവി നല്‍കിയാലേ ഗുണം ചെയ്യൂ എന്നാണ് കോണ്‍ഗ്രസിലെ തന്നെ അഭിപ്രായം. ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം. എന്നാല്‍ ഇതിനോട് രമേശ് ചെന്നിത്തലക്ക് അനുകൂല നിലപാടല്ല. മുന്നണിയുടെ കേരളയാത്രയെക്കുറിച്ച് ചര്‍ച്ച നടത്തി തുടങ്ങിയപ്പോള്‍ തന്നെ ചെന്നിത്തല തന്നെ തീരുമാനം സ്വയം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് എ ഗ്രൂപ്പിനിടയില്‍ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ യു.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ ശശി തരൂരിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...