ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാല്‍ഗുഡി സ്വദേശി നാഗരാജ് എന്ന അരുണ്‍കുമാറാണ് പിടിയിലായത്. അരുണ്‍രാജ് എന്നും ഇയാള്‍ക്ക് പേരുണ്ട്. നാഗരാജിന്റെ സഹോദരന്‍ തിരുച്ചിറപ്പള്ളി സ്വദേശി ധര്‍‍മരാജിനെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ വീട്ടിലെ കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട ധര്‍മരാജിനെ ചണ്ഡീഗഡില്‍ നിന്നാണ് പിടികൂടിയത്. മോഷണ മുതലിന്റെ ഒരു ഭാഗം ഇയാളില്‍ നിന്ന് കണ്ടെടുത്തു.

സഹോദരന്‍ പിടിയിലായതോടെ തന്റെ പങ്കുമായി നാഗരാജ് ഒളിവില്‍ പോയിരുന്നു. പണവും സ്വര്‍ണവും നാഗരാജിന്റെ കയ്യിലാണെന്ന് ധര്‍മരാജില്‍ നിന്ന് വിവരം ലഭിച്ചതോടെ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഗുരുവായൂര്‍ പോലീസും ഷാഡോ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 7 ലക്ഷം രൂപ നാഗരാജില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണവും പ്രതി വിറ്റഴിച്ച സ്വര്‍ണവും മോഷണ മുതല്‍ ഉപയോഗിച്ച്‌ വാങ്ങിയ ആഡംബര ബൈക്കുകളും കണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 12നാണ് തമ്പുരാന്‍പടി സ്വദേശിയായ ബാലന്റെ വീട്ടില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നത്. രണ്ടാം നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. വീട്ടുകാര്‍ വീട് പൂട്ടി സിനിമയ്ക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...