ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ സുരക്ഷാവീഴ്ച ; ക്ഷേത്ര തിരുമുറ്റത്ത് ബൈക്കുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ സുരക്ഷാവീഴ്ച. ക്ഷേത്ര തിരുമുറ്റത്ത് ബൈക്കുമായി യുവാവ്. എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുമടക്കം സുരക്ഷാ ചുമതലയിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കഴിഞ്ഞ ദിവസം യുവാവ് ബൈക്കില്‍ പറന്നത്‌. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറപ്പറമ്പില്‍ വീട്ടില്‍ പ്രണവിനെ (31) പടിഞ്ഞാറെ നടപ്പുരയില്‍ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച്‌ പോലീസിന് കൈമാറി. ക്ഷേത്രത്തിന്റെ നടപ്പന്തലിനുള്ളില്‍ ഭക്തര്‍ക്കിടയിലൂടെ ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇയാള്‍ ബൈക്കില്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയിലെത്തിയത്. കിഴക്കെ നടയില്‍ സത്രത്തിന് സമീപത്തെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു.

തുടര്‍ന്ന് കിഴക്കേ തിരുമുറ്റത്തെത്തി ക്ഷേത്രത്തിന് മുന്നിലെ അത്ത പൂക്കളം വലം വെച്ച്‌ ദീപസ്തംഭത്തിന് സമീപത്തു കൂടി തെക്കുഭാഗത്തേയ്ക്ക് കടന്നു. കിഴക്കേ നടപന്തലില്‍ ജോലിയിലുണ്ടായിരുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരന്‍ ബൈക്ക് പോകുന്നത് കണ്ട് പിറകെ ഓടിയെങ്കിലും യുവാവ് ബൈക്കുമായി മുന്നോട്ടുപോയി. ക്ഷേത്രത്തിന് തെക്കുഭാഗത്തേയ്ക്ക് തിരിക്കുന്നതിനിടെ ബൈക്കില്‍ നിന്നും വീഴാന്‍ പോയെങ്കിലും വീണ്ടും ബൈക്കുമായി പടിഞ്ഞാറെ നടപ്പുരയിലേയ്ക്ക് അമിത വേഗത്തില്‍ പോയി.

പടിഞ്ഞാറെ നടപ്പന്തല്‍ അവസാനിക്കുന്ന ഭാഗത്ത് ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട് ഇവിടെ നിന്നും വീണ്ടും ബൈക്ക് തിരിച്ച്‌ ഓടിച്ചെങ്കിലും നാട്ടുകാരും ഭക്തരും ഇയാളെ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറുകയായിരുന്നു. സത്രം ഗേറ്റ് മുതല്‍ പടിഞ്ഞാറെ നടപ്പന്തലിലെ ഗേറ്റ് വരെയുള്ള ഭാഗങ്ങളിലെല്ലാം തോക്കേന്തിയ പോലീസുകാരും മഫ്തിയിലടക്കം എസ്.ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ ഉള്ളപ്പോഴാണ് ഈ സുരക്ഷാ വീഴ്ച.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...