സ്ത്രീകളെ ഉപയോഗിച്ച്‌ സെക്സ് വീഡിയോ ചാറ്റ് നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന വന്‍റാക്കറ്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സ്ത്രീകളെ ഉപയോഗിച്ച്‌ സെക്സ് വീഡിയോ ചാറ്റ് നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന വന്‍റാക്കറ്റ് പിടിയില്‍. മുംബയില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് 17 സ്ത്രീകളെയും നടത്തിപ്പുകാരെയും പിടികൂടിയത്. ഡേറിംഗ് ആപ്പുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി സ്ത്രീകളെ നഗ്നരായി നിറുത്തി പണം തട്ടുകയാണ് സംഘത്തിന്റെ രീതി. കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരിലുണ്ട്.

പടിഞ്ഞാറന്‍ മുംബയിലാണ് കാള്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്ന കാള്‍ സെന്ററുകളില്‍ ഇന്ന് ഒരേ സമയം റെയ്‌ഡ് നടത്തുകയായിരുന്നു. പ്രത്യേക മൊബൈല്‍ ആപ്പുകള്‍ വഴിയായിരുന്നു ഇവയുടെ പ്രവര്‍ത്തനം. ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വീഡിയോ കാള്‍ ചെയ്യാന്‍ കഴിയുന്നത്. 270 രൂപ മുതല്‍ പതിനായിരം രൂപ വരെ ഇടപാടുകാരില്‍നിന്നും ഈടാക്കും. ചെറുമുറികളില്‍ ഇരിക്കുന്ന സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരമാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വിളിക്കുന്ന ഇടപാടുകാരുമായി സ്ത്രീകള്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിക്കും.

കാശു നല്‍കുന്നതിന് അനുസരിച്ച്‌ ഇവര്‍ വസ്ത്രങ്ങള്‍ അഴിച്ച്‌ ലൈംഗിക വൃത്തികള്‍ ചെയ്യുമെന്നും പോലീസ് പറയുന്നു. ഇങ്ങനെ വീഡിയോ കോള്‍ ചെയ്യുന്നവരില്‍നിന്ന് മൊബൈല്‍ ആപ്പു വഴി കാശ് വാങ്ങാറാണ് പതിവ്. എന്നാല്‍ ചിലരില്‍നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും പോലീസ് പറഞ്ഞു. ഇത്തരക്കാരുടെ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് പതിവ്. അതിനു ശേഷം ഈ വീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍, വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടും. പിടിയിലായ സ്ത്രീകളില്‍ ചിലര്‍ സെക്സ് റാക്കറ്റുകളുടെ ഇരകളാണോ കാള്‍ സെന്റര്‍ നടത്തിപ്പില്‍ പങ്കാളികളാണോ എന്ന കാര്യം അന്വേഷിക്കുന്നതായും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...