ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 17ന് നടക്കും.അപേക്ഷകരുമായി 17ന് രാവിലെ ക്ഷേത്രം തന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ അര്‍ഹത നേടുന്നവരുടെ പേരുകള്‍ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തില്‍ തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നറുക്കെടുക്കും. നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയാണ് നറുക്കെടുക്കുക.ദേവസ്വത്തില്‍ ലഭിച്ച 42 അപേക്ഷകളില്‍ 41 പേരെയാണ് 17ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.ഒക്ടോബര്‍ 1 മുതല്‍ ആറ് മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് ഈ മാസം 17ന്
RECENT NEWS
Advertisment



























