തൃശൂർ : ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തിൽ ഭരണസമിതിയിൽ ഭിന്നത. തീരുമാനം ഭരണസമിതി അറിഞ്ഞില്ലെന്ന പരാതിയുമായി അഞ്ച് ഭരണസമിതിയംഗങ്ങൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് വിഷുക്കണി ദർശനം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കാതെ ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നത്.
ഗുരുവായൂർ വിഷുക്കണി : ചടങ്ങ് മാത്രം പോരെന്ന് ഭരണസമിതിയിലെ ഒരു വിഭാഗം
RECENT NEWS
Advertisment