തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച് ആനയോട്ടം ഇന്ന്. വൈകിട്ട് മൂന്നുമണിച്ച് മഞ്ജുളാലില്‍നിന്ന് ആരംഭിക്കുന്ന ആനയോട്ടത്തില്‍ 19 ആനകള്‍ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും. ഇന്ന് രാവിലെ ആനയില്ലാ ശീവേലിയാണ്. ഭഗവാന്‍റെ തങ്കത്തിടമ്പ് കൈയ്യിലെടുത്ത് എഴുന്നള്ളിച്ച് കീഴ് ശാന്തി ശീവേലി പൂര്‍ത്തിയാക്കും. ക്ഷേത്രത്തില്‍ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും എന്നാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ ആനകള്‍ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്‍റെ ഭാഗമാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.
ഉത്സവത്തിന്‍റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാ ശീവേലി നടക്കുന്നത്. ആദ്യം ക്ഷേത്രഗോപുരം കടക്കുന്ന ആന ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കും.ഇന്ന് രാത്രി തന്ത്രി ചേന്നാസ് ദിനേശന്‍ സ്വര്‍ണധ്വജത്തില്‍ സപ്തവര്‍ണക്കൊടിയേറ്റുന്നതോടെയാണ് ഗുരുവായൂരില്‍ 10 ദിവസത്തെ ഉത്സവം ആരംഭിക്കുക. കലാമണ്ഡലത്തിന്‍റെ കഥകളിയോടെ കലാപരിപാടികള്‍ക്കും തുടക്കം കുറിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.