വനാതിർത്തിയിൽ കാട്ടുതീ പടർന്നു

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : വനാതിർത്തിയിൽ വീണ്ടും കാട്ടുതീ പടർന്നു. വലിയകാവ് വനത്തിലെ കൂവപ്ലാവ് മേഖലയിലെ ഒന്നാം ജണ്ടയ്ക്ക് സമീപം പെരുമ്പെട്ടി വലിയ തോടിന്‍റെ മറുകരയിലാണ് തീ പടർന്നത്. ഇന്നലെ രാവിലെ 11.50 ന് വനത്തിൽ നിന്ന് പുക ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ മേഖലയിലെ തൊഴിലാളികളും ചേർന്ന് തീയണച്ചു. പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി.

അഗ്നിരക്ഷാസേനയുടെ വാഹനത്തിന് വനാതിർത്തിയിലേക്കുള്ള പെരുമ്പെട്ടി-പന്നയ്ക്കപ്പതാൽ റോഡിൽ തൂങ്ങുപാല ജംഗ്ഷന്‍ വരെ മാത്രമേ എത്താൻ കഴിഞ്ഞുള്ളൂ. മുമ്പോട്ട് ഇടുങ്ങിയ റോഡായതിനാല്‍ വാഹനം പ്രവേശിപ്പിക്കാൻ കഴിയാതെ മടങ്ങി. കൂവപ്ലാവിൽ ജനവാസകേന്ദ്രത്തിന്‍റെ 12 മീറ്റർ അടുത്ത് വരെയാണ് കാട്ടുതീ പടർന്നത്. വർഷങ്ങൾക്ക് മുൻപ് വനവൽക്കരണത്തിന്‍റെ ഭാഗമായി നട്ട അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച് മാറ്റിയ സ്ഥലത്താണ് അഗ്നിബാധ ഉണ്ടായത്. ഉണങ്ങി വീണ വൃക്ഷങ്ങളും അടിക്കാടുകളുമടക്കം ഒരേക്കറിനടുത്ത് സ്ഥലത്താണ് നാശം സംഭവിച്ചത്. കാട്ടുതീ പടരാൻ സാധ്യതയുള്ള മേഖലകളായ നാഗപ്പാറ, കൂവപ്ലാവ്, കുരട്ടിപട്ട, മുത്വാപട്ട, കരിയംപ്ലാവ് എന്നിവിടങ്ങളില്‍ 16 വാച്ചർമാരെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം...

0
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച...

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...

ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക...