തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വക്കേറ്റ് നിവേദിത യുടെ നാമനിര്‍ദ്ദേശ പത്രികയും തള്ളി. സാങ്കേതിക പിഴവ് മൂലമാണ് ഇവിടെയും പത്രിക തള്ളിയത്. മഹിളാ മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായൂരില്‍ ഇവരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം. നേരത്തെ ദേവികുളത്തും തലശ്ശേരിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിരുന്നു.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വക്കേറ്റ് നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളി
RECENT NEWS
Advertisment