തൃശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ജൂണ്‍ 25ന് കെഎസ്ആര്‍ടിസി ബസില്‍ ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഗുരുവായൂരില്‍ നിന്നുള്ള ഏഴു സര്‍വ്വീസുകള്‍ റദ്ദാക്കി. പലസ്ഥലങ്ങളില്‍ നിന്നായി 25ഓളം ആളുകള്‍ ബസില്‍ കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.