വലിയങ്ങാടിയില്‍ തെരുവു നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വലിയങ്ങാടിയില്‍ തെരുവു നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്. വിവരമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇന്നലെ മൂന്ന് മണിയോടുകൂടിയാണ് സംഭവം. വലിയങ്ങാടിയില്‍ ലോഡിറക്കാനെത്തിയ ലോറി ഡ്രൈവര്‍മാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കുമാണ് കടിയേറ്റത്. കൂടി നിന്നവര്‍ ചേര്‍ന്ന് നായയെ അടിച്ചുകൊന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കൊന്ന നായയെ എടുത്ത് മാറ്റുകയും ചെയ്തു. വലിയങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബീച്ചിലുള്ള നായകളെല്ലാം വലിയങ്ങാടിയിലേക്കെത്തിയതാണ് ഇതിനു കാരണം. നായശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപാരികളും തൊഴിലാളികളും ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി അറിയിച്ചിരുന്നു.

എന്നാല്‍ നടപടി എടുക്കാന്‍ തയ്യാറാവാത്തതാണ് ഇന്നലെ നടന്ന സംഭവത്തിന് കാരണമെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...