ഗുരുവായൂര്‍: ഈ വര്‍ഷത്തെ ആനയോട്ടമത്സരത്തില്‍ ഗുരുവായൂര്‍ ഗോപീകണ്ണന്‍ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി . തുടര്‍ച്ചയായി എട്ടാം തവണയാണ് ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ഒന്നാമത് എത്തുന്നത്. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചാണ് ആനയോട്ടമത്സരം സംഘടിപ്പിക്കുന്നത് . ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 23 ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുത്തു .
മത്സരത്തില്‍ ജയിക്കുന്ന ആനയാവും ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വര്‍ണ തിടമ്പേറ്റുന്നത് . ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാല്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന മത്സരയോട്ടം മുന്നിലോടി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ അവസാനിക്കും. ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തില്‍ ജയിക്കുക.