ഗുരുവായൂര്‍ – മലയാലപ്പുഴ കെ.എസ്.ആര്‍.റ്റി.സി സര്‍വീസ് നിലച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഗുരുവായൂര്‍ – മലയാലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ഫാസ്റ്റ് പാസഞ്ചര്‍, സര്‍വീസ് ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ നിലച്ചു. രാവിലെ 7.30 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് കൊടുങ്ങല്ലൂര്‍, വൈറ്റില, ചേര്‍ത്തല, തകഴി, ചക്കുളത്തുകാവ്‌, പത്തനംതിട്ട വഴി രണ്ട് മണിയോടെ മലയാലപ്പുഴയില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു സര്‍വീസിന്റെ സമയം ക്രമീകരിച്ചിരുന്നത്. മലയാലപ്പുഴയില്‍ നിന്നും വൈകിട്ട് മൂന്നുമണിയോടെ ഇതേ റൂട്ടില്‍ മടങ്ങിയിരുന്നു.

മലയാലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഈ സമയക്രമീകരണം പ്രയോജനം ചെയ്തിരുന്നില്ല. ഇവര്‍ മലയാലപ്പുഴയില്‍ എത്തുമ്പോഴേക്കും നട അടച്ചിരിക്കും. വൈകിട്ട് 5 മണിക്കാണ് പിന്നീട് നട തുറക്കുക. ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്നത് കുറച്ചു കൂടി നേരത്തെയാക്കി മലയാലപ്പുഴയില്‍ രാവിലെ 11 മണിയോടെ എത്തി ചേര്‍ന്നാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ലഭിക്കുമായിരുന്നു. താത്കാലികമായി സര്‍വീസ് നിര്‍ത്തലാക്കിയതായാണ് കെ.എസ്.ആര്‍.റ്റി.സി പറയുന്നത്. സമയം പുനക്രമീകരിച്ച് ബസ്‌ സര്‍വീസ് വീണ്ടും ആരംഭിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...