ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകൃഷ്ണന്‍ ജേതാവ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകൃഷ്ണന്‍ ജേതാവ്. ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം നിയന്ത്രണങ്ങളോടെയാണ് നടന്നത്. ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും.

മൂന്ന് ആനകളെ ആനയോട്ടത്തില്‍ പങ്കെടുപ്പിക്കാമെന്ന് അനുമതി ലഭിച്ചതോടെ ഗോപീകണ്ണന്‍, ഗോപീകൃഷ്ണന്‍, ദേവദാസ് എന്നീ ഗജരാജന്മാര്‍ കളഭം ചാര്‍ത്തി മഞ്ജുളാല്‍ പരിസരത്ത് അണിനിരന്നു. ക്ഷേത്രത്തില്‍ നാഴികമണി മുഴങ്ങിയതോടെ ശ്രീലകത്ത് പൂജിച്ച ആനമണികളുമായി പാപ്പാന്മാര്‍ മഞ്ജുളാലിന് മുന്നിലേക്ക് ഓടിയെത്തി. ആനകളെ കഴുത്തില്‍ മണിയണിയിച്ച്‌ ശംഖനാദം മുഴങ്ങി. കിഴക്കേ ഗോപുരനടയിലൂടെ ആദ്യം ഓടിയെത്തിയ ഗോപീകൃഷ്ണന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ എട്ട് തവണ വിജയിയായിരുന്ന ഗോപീകണ്ണനെ കിഴക്കേ നടശാലയ്ക്ക് മുന്‍പില്‍ മറികടന്നാണ് ഗോപീകൃഷ്ണന്‍ വിജയിയായത്. ഗോപീകൃഷ്ണന്‍ ക്ഷേത്രത്തിനകത്ത് 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിജയിയെ നിറപറ ചൊരിഞ്ഞ് സ്വീകരിച്ചു. ഉത്സവത്തിനിടെ തിടമ്പ്  എഴുന്നള്ളിക്കുക ഗോപീകണ്ണന്റെ മസ്തകത്തിലാവും. നാളെ മുതല്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് വീതം ദര്‍ശനം അനുവദിക്കും. മാര്‍ച്ച്‌ നാലിന് പള്ളിവേട്ടയും അഞ്ചിന് ആറാട്ടും കടുത്ത നിയന്ത്രണങ്ങളോടെ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...