കോവിഡ് വ്യാപനം ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തർക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 3,000 പേര്‍ക്ക് മാത്രം ദര്‍ശനം. നിലവില്‍ 10,000 പേരെ അനുവദിച്ചിരുന്നു. കുട്ടികളുടെ ചോറൂണ്‍ വഴിപാട് നടത്തുന്നത് നിര്‍ത്തലാക്കി. വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് ചോറൂണ് വീടുകളില്‍ നടത്തുന്നതിന് നിവേദ്യം അടക്കം വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. ക്ഷേത്രത്തിനു മുന്നില്‍ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആക്കി. 2 ഫോട്ടോഗ്രഫര്‍മാരെയും അനുവദിക്കും.

പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്‌സല്‍ ആയി നല്‍കും. 500 പേര്‍ക്ക് പ്രഭാത ഭക്ഷണവും 1000 പേര്‍ക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്‌സല്‍ നല്‍കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും നിര്‍ത്തിവെച്ചു. ക്ഷേത്രത്തില്‍ നിത്യേന രാത്രി നടന്നിരുന്ന കൃഷ്ണനാട്ടവും നിര്‍ത്തി. ബുക്ക് ചെയ്തവര്‍ക്ക് സൗകര്യപ്രദമായ ദിവസം പിന്നീട് അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താം. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങള്‍, കലക്ടര്‍ എന്നിവരുമായി കൂടിയാലോനയ്ക്കു ശേഷമാണ് തീരുമാനം എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...