ഗുരുവായുര്‍ ക്ഷേത്രദര്‍ശനം : ഭക്തരുടെ എണ്ണം ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : നിലവില്‍ 3,000 പേര്‍ക്കാണ് ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അതേസമയം ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ 4,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തീരുമാനo. ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന് ഓരോ വിവാഹത്തിനും ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 22 പേരെ വീതം അനുവദിക്കാനും തീരുമാനിക്കുകയുണ്ടായി.

ഉദയാസ്തമയപൂജയുടെ അരി അളവ് ചടങ്ങില്‍ വഴിപാട് നടത്തുന്ന ഓരോ പൂജക്കാര്‍ക്കും രണ്ട് പേരെ വീതം പങ്കെടുപ്പിക്കും. ഓരോ പൂജക്കാര്‍ക്കും ചുറ്റുവിളക്കുകാര്‍ക്കും 10 പേരെ വീതം നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും. എന്‍ഡോവ്‌മെന്റ് അടക്കമുള്ള ഉദയാസ്തമയപൂജ ബുക്കിംഗ് ചെയ്തിട്ടുള്ളവരില്‍ ഒരു ദിവസം 3 ബുക്കിംഗുകാരെങ്കിലും പൂജ നടത്താന്‍ തയ്യാറായി വരുന്നപക്ഷം പൂജ നടത്തുന്നതാണ്.

ഉദയാസ്തമയപൂജ പുതുതായി ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി അഞ്ച് പേര്‍ക്ക് നാലമ്പല ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനും ഭരണസമിതി തീരുമാനിക്കുകയുണ്ടായി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...