കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ നടന്നത് 145 വിവാഹങ്ങൾ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടന്നത് 145 വിവാഹങ്ങള്‍. നേരത്തെ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങളാണ് ഇന്ന് നടന്നത്. 162 വിവാഹങ്ങളായിരുന്നു ഇന്നേ ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനെ തുടര്‍ന്ന് 17 വിവാഹങ്ങള്‍ റദ്ദാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രത്തിന്റെ നടയടക്കുന്നത് വരെ വിവാഹങ്ങള്‍ നടന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമേ ദേവസ്വം ബോര്‍ഡും ക്ഷേത്രത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. എന്നിട്ട് പോലും പോലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...