തകര്‍പ്പന്‍ ജയം ; മാള്‍വികയെ വീഴ്ത്തി സിന്ധുവിന് സയിദ് മോദി കിരീടം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : 2022-ലെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധു. സയിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു കിരീടം ചൂടിയത്. 21-13, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.

രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍പ്പോലും മാള്‍വികയ്ക്കായില്ല. ഉത്തര്‍പ്രദേശിലെ ബാബു ബന്‍സാരി ദാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 28 മിനിറ്റുകള്‍ കൊണ്ടു സിന്ധു മത്സരം അവസാനിപ്പിച്ചു കിരീടം ചൂടുകയായിരുന്നു. 2021-ല്‍ മികച്ച ജയങ്ങള്‍ കൊയ്യാനാകാതെ പോയ സിന്ധുവിന് 2022-ല്‍ കിരീട നേട്ടത്തോടെ തുടങ്ങാനായത് ആത്മവിശ്വാസം പകരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...