ഗ്യാൻവാപി പള്ളിയുടെ കാർബൺ ഡേറ്റിംഗ് നടത്താൻ അനുമതി നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗ്യാന്‍വാപി പള്ളിയുടെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ അനുമതി നല്‍കി വാരാണസി കോടതി. വിവാദമായ ശിവലിംഗ ഘടന ഒഴികെയുള്ള സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വേ നടത്തുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) നേതൃത്വത്തിലായിരിക്കും. കേസില്‍ ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍, ഗ്യാന്‍വാപി പള്ളി സമുച്ചയം മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ എഎസ്ഐക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

മെയ് മാസത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി സമ്മതിച്ചതിന് ശേഷം, ഹിന്ദു പക്ഷം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുഭാഗവും കേട്ടതിന് ശേഷമാണ് കോടതി ഈ തീരുമാനം എടുത്തത്. ഗ്യാന്‍വാപി പള്ളി-കാശി വിശ്വനാഥ് ഇടനാഴിക്കുള്ളിലെ തര്‍ക്കത്തിലുള്ള ശിവലിംഗ ഘടനയുടെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തരുതെന്ന് മെയ് മാസത്തില്‍ സുപ്രീം കോടതി എഎസ്ഐയോട് പറഞ്ഞിരുന്നു. കെട്ടിടം ‘ശിവലിംഗം’ ആണോ അതോ ജലധാരയാണോ എന്നറിയാന്‍ ശാസ്ത്രീയ അന്വേഷണത്തിന് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...