ബലാത്സംഗ നിയമം ആയുധമാക്കി ചില സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ബലാത്സംഗ നിയമം ചില സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 376 പ്രകാരം ബലാത്സംഗത്തിന് ശിക്ഷിക്കുന്ന നിയമം സ്ത്രീയും പുരുഷ പങ്കാളിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ ആയുധമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ജയിലിലടക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ ഈ നിരീക്ഷണം നടത്തിയത്.

ബലാത്സംഗത്തിന്റെ പേരില്‍ ചില സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ പറഞ്ഞു. അവര്‍ തങ്ങളുടെ പുരുഷ സുഹൃത്തുക്കളുമായി ഹോട്ടലുകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ പല സ്ഥലങ്ങളിലും പോകുകയും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളെ ജയിലിലടക്കണം. വിവാഹ വാഗ്ദാനം തെറ്റാണോ എന്ന ചോദ്യം അത്തരം വാഗ്ദാനത്തിന്റെ തുടക്കത്തില്‍ തന്നെ പരിശോധിക്കേണ്ടതാണെന്നും പിന്നീടുള്ള ഘട്ടത്തിലല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...