Thursday, May 30, 2024 4:24 pm

‘കുടുംബത്തിന് ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കണം’ ; വ്യാജമരണം സൃഷ്ടിച്ച കേസില്‍ ജിം ട്രെയിനര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം തട്ടാന്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. യുവാവിനെ കൊലപ്പെടുത്താന്‍ ജിം ട്രെയിനര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായ രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിം ട്രെയിനറുമായി രൂപ സാദൃശ്യമുള്ള യുവാവിനെ കണ്ടെത്തിയാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. 2023 സെപ്റ്റംബറിലാണ് കുറ്റകൃത്യത്തിന് ആസ്പദമായ സംഭവം നടന്നത്. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കുന്നതിനായി സ്വന്തം മരണം ജിം ട്രെയിനര്‍ സുരേഷ് വ്യാജമായി സൃഷ്ടിക്കുകയായിരുന്നു.
ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാനായി ദിലിബാബുവെന്നയാളെ കൊലപ്പെടുത്തിയശേഷം ആരുമറിയാതെ നാടുവിട്ടത്.

രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പദ്ധതി ആസൂത്രണം ചെയ്ത സുരേഷ്, വീടിന് അടുത്ത് മുന്‍പ് താമസിച്ചിരുന്ന ദിലിബാബുവുമായി ചങ്ങാത്തത്തിലായി. പിന്നീട് സെപ്റ്റംബറില്‍ ഇയാളെയും കൂട്ടി പുതുച്ചേരിയിൽ പോയി മദ്യപിച്ച ശേഷം ചെങ്കൽപ്പേട്ടിൽ തന്‍റെ പേരിലുള്ള സ്ഥലത്തെ ഓലമേഞ്ഞ വീട്ടിലെത്തി. ഇവിടെ വച്ച് ദിലിബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുവിടുകയായിരുന്നു. ഇതിനുശേഷം മരിച്ചത് സുരേഷ് എന്ന് സ്ഥിരീകരിച്ച സഹോദരി, മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചു. അതിനിടയില്‍ ദിലി ബാബുവിനെ കാണാനില്ലെന്നും സുരേഷിനൊപ്പം പോയശേഷം വിവരമൊന്നും ഇല്ലെന്നും കാണിച്ച് അമ്മ നൽകിയ പരാതിയിലെ പോലീസ് അന്വേഷണം വഴിത്തിരിവായി. ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് സുരേഷും ദിലിബാബുവും മറ്റ് 2 പേരും ചെങ്കൽപ്പേട്ടിൽ എത്തിയെന്നും അതിനുശേഷവും ഇവരുടെ ഫോൺ പല ടവറുകളുടെ പരിധിയിലെത്തിയുണ്ടെന്നും കണ്ടെത്തി. സുഹൃത്തുക്കളെ നന്നായി ചോദ്യം ചെയ്തതോടെയാണ് കൊലക്കേസിന്‍റെ ചുരുളഴിഞ്ഞത്. ഒളിച്ചു താമസിച്ചിരുന്ന സുരേഷിനെ ചെന്നൈയിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധിക്കുക

0
എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം ഏസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം....

അടൂര്‍ നഗരസഭയില്‍ മിത്രപുരം ഭാഗത്ത്‌ വ്യാപക മണ്ണെടുപ്പ്‌

0
അടൂര്‍ : നഗരസഭയില്‍ മിത്രപുരം ഭാഗത്ത്‌ മലനിരകള്‍ അപ്രത്യക്ഷമാകുന്നു. വ്യാപകമായി ഇവിടെ...

കെഎസ്ആര്‍ടിസി ബസിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും തുടർ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി

0
തൃശൂർ : തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ പ്രസവിച്ച...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാക്കൾ, വിശദമായി ചർച്ച...

0
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി...