എറണാകുളം: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) സംഘടനയുടെ ദേശീയ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന്റെ ഉദ്ഘാടനം ജൂണ്‍ 4ന് വൈകുന്നേരം 4 മണിക്ക് എറണാകുളത്തു നടക്കും. മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകയുക്ത ചെയര്‍പേഴ്‌സണുമായ ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ ഓഫീസ് ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ ഫൗണ്ടറും ദേശീയ പ്രസിഡന്റുമായ പ്രകാശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്ധ്രാ പ്രദേശ് കൃഷ്ണാ ഡിസ്ട്രിക്ട് മുന്‍ കളക്ടറും മുന്‍ തിരുമല തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും എച്ച്.ആര്‍.പി.എം ഉപദേശക സമിതി സെക്രട്ടറിയുമായ ശ്രീ. ലക്ഷ്മികാന്തം ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. മുന്‍ ജില്ലാ ജഡ്ജിയും എച്ച്.ആര്‍.പി.എം ഉപദേശക സമിതി അംഗവുമായ ശ്രീ. ലംബോധരന്‍ വയലാര്‍ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും.