നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരി നാളെ (ഏപ്രില്‍ 29)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംസ്ഥാന തലത്തില്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് നടത്തുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ജില്ല ഉദ്ഘാടനവും ചിത്രപ്രദര്‍ശനവും പ്രശ്‌നോത്തരിയും നാളെ ( ഏപ്രില്‍ 29) രാവിലെ 9.30ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിക്കും. സമാപന യോഗ ഉദ്ഘാടനവും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നടത്തും. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ല കേന്ദ്രങ്ങളിലായി ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 400 കുട്ടികള്‍ ബ്ലോക്ക്തല പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. ഓരോ ബ്ലോക്കില്‍ നിന്നും നാല് കുട്ടികളെയാണ് ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന നാല് കുട്ടികള്‍ക്ക് മെയ് 16,17,18 തീയതികളിലായി മൂന്നാര്‍, അടിമാലിയിലെ ഹരിതകേരളം മിഷന്റെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രം എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...