മനുഷ്യരില്‍ അപൂര്‍വമായ എച്ച്1എന്‍2 വൈറസ്ബാധ കാനഡയില്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : മനുഷ്യരില്‍ തികച്ചും അപൂര്‍വമായ എച്ച്1എന്‍2 വൈറസ് ബാധ കാനഡയില്‍ സ്ഥിരീകരിച്ചു. മധ്യപ്രവിശ്യയായ ആല്‍ബര്‍ട്ടോയിലാണ് അപൂര്‍വയിനം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്-19 ന്റെ പരിശോധനയ്ക്കിടെയാണ് എച്ച്1എന്‍2 വൈറസ് ബാധ കണ്ടെത്തിയത്. ഒക്ടോബര്‍ മധ്യത്തോടെയാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങളുമായെത്തിയ ഒരു രോഗിയില്‍ എച്ച്1 എന്‍2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ആല്‍ബര്‍ട്ടോയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീന ഹിന്‍ഷോയും ചീഫ് വെറ്റേറിനേറിയന്‍ ഡോക്ടര്‍ കൈത്ത് ലീമാനും സംയുക്തമായി പുറത്തിറക്കിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മറ്റാര്‍ക്കും രോഗലക്ഷണങ്ങളോ രോഗബാധയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

സാധാരണയായി പന്നികളിലാണ് എച്ച്1എന്‍2 വൈറസ് ബാധ കണ്ടുവരുന്നത്. എന്നാല്‍ പന്നിമാംസം ഭക്ഷിക്കുന്നതില്‍ നിന്ന് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ആല്‍ബര്‍ട്ട ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മനുഷ്യനിലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും വൈറസ് മറ്റാര്‍ക്കെങ്കിലും പകരാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും പഠനം ആരംഭിച്ചു കഴിഞ്ഞു. എച്ച്1എന്‍2 വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും അടുത്തിടപഴകുന്ന വ്യക്തികളില്‍ ചിലപ്പോള്‍ വൈറസ് ബാധിച്ചേക്കാമെന്ന് ഡോക്ടര്‍ ദീന ഹിന്‍ഷോ പറഞ്ഞു. 2005 മുതല്‍ ലോകത്താകമാനം ആകെ 27 വ്യക്തികളില്‍ മാത്രമാണ് എച്ച്1എന്‍2 വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രമാണ് ഈ വൈറസ്ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളതെന്നും രോഗബാധയുള്ള പന്നികളില്‍ നിന്നാണ് സാധാരണയായി രോഗം പകരുന്നതെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പം പകരുന്ന തരത്തിലെ വൈറസല്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്നും കാനഡയിലെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസറായ തെരേസ ടാം ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...