തലമുടി കൊഴിച്ചില്‍ തടയാം ; അടുക്കളയിലുള്ള ഈ അഞ്ച് വസ്തുക്കള്‍ മാത്രം മതി

For full experience, Download our mobile application:
Get it on Google Play

തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇവയ്ക്ക് പലവിധത്തിലുള്ള മരുന്നുകളും പലരും പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ പലതും പ്രതീക്ഷിച്ചത്ര വിജയം കണ്ടിട്ടുണ്ടാകില്ല.നിങ്ങളുടെ അടുക്കളയില്‍ തന്നെയുള്ള ചില വസ്തുക്കള്‍ കൊണ്ട് കേശപരിപാലനം ചെയ്യാവുന്നതേയുള്ളൂ. ഏതൊക്കെയാണ് ആ വസ്തുക്കളെന്ന് നോക്കാം.

ഒന്ന്… കറിവേപ്പില ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറിവേപ്പില  തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ വർധിപ്പിക്കാനും സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കാം. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാൻ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

രണ്ട്…ഉള്ളിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം.

മൂന്ന്…പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങള്‍ സഹായിക്കും. തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ, ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്തത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്തത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

നാല്…ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ ഗ്രീന്‍ ടീ സഹായിക്കും. വിറ്റാമിന്‍ ബിയും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഗ്രീന്‍‌ ടീ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ഇതിനായി തിളപ്പിച്ച ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു തലമുടിയില്‍ മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം  തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

അഞ്ച്… തലമുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് കോഫി. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്  എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...