മുടി വെട്ടണമെന്നാവശ്യപ്പെട്ട അധ്യാപകനെ ബിയർ കുപ്പി കൊണ്ട് കുത്താൻ ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സേലത്ത്​ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനധ്യാപകനെ ബിയര്‍ കുപ്പി പൊട്ടിച്ച്‌​ കുത്താന്‍ ശ്രമിച്ച പ്ലസ്​ടു വിദ്യാര്‍ഥിയെ പോലീസ്​ അറസ്റ്റ്​ ചെയ്തു. മാര്‍ച്ച്‌​ 26ന്​ സേലം ആത്തൂര്‍ മഞ്ചിനി ഗവ. ഹൈസ്കൂളിലാണ്​ കേസിന്നാസ്പദമായ സംഭവം നടന്നത്​.പ്രധാനധ്യാപകന്‍ തന്‍റെ ഓഫീസിലേക്ക്​ വിളിപ്പിച്ച്‌​ തലക്ക്​ പിന്നില്‍ വാലുപോലെ മുടി നീട്ടി വളര്‍ത്തിയ നിലയില്‍ സ്കൂളില്‍ വരാന്‍ പാടില്ലെന്ന്​ അറിയിച്ചു.

പ്രകോപിതനായ വിദ്യാര്‍ഥി പ്രധാനാധ്യാപകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മേശയിലുണ്ടായിരുന്ന ഓഫീസ്​ ഫയലുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ താഴേക്ക് തള്ളിയിടുകയും നശിപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അവിടെയെത്തിയ അധ്യാപകര്‍ വിദ്യാര്‍ഥിയെ സമാധാനിപ്പിച്ചയച്ചു. പ്രശ്നത്തില്‍ രക്ഷാകര്‍ത്തൃ ഭാരവാഹികളുമായി കൂടിയാലോചന നടത്തിയശേഷം വിദ്യാര്‍ഥിയോട്​ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനാവശ്യപ്പെട്ടു.

സ്കൂളിലെത്തിയ മാതാപിതാക്കളോട്​ പ്രിന്‍സിപ്പല്‍ സംഭവം വിവരിച്ചു. ഈ സമയത്ത്​ വിദ്യാര്‍ഥി തന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബിയര്‍ കുപ്പി എടുത്ത് പൊട്ടിച്ച്‌ പ്രധാനാധ്യാപകനെ കുത്താന്‍ ശ്രമിച്ചു. താന്‍ മാത്രമാണോ മുടി നീട്ടി വളര്‍ത്തുന്നതെന്നും മറ്റുള്ളവരെ എന്തുകൊണ്ട്​ വിളിച്ച്‌​ താക്കീത്​ ചെയ്യുന്നില്ലെന്നും പറഞ്ഞാണ്​ വിദ്യാര്‍ഥിയുടെ ആക്രോശം.

മറ്റു അധ്യാപകര്‍ ഉടനടി വിദ്യാര്‍ഥിയെ തടയുകയായിരുന്നു. വിവരമറിഞ്ഞ് ആത്തൂര്‍ പോലീസ് സ്കൂളിലെത്തി. പോലീസ്​ വിദ്യാര്‍ഥിയെ ഉപദേശിച്ചും താക്കീത്​ നല്‍കിയും വിട്ടയച്ചു. അതിനിടെ പ്രധാനധ്യാപകന്‍റെ മുറിയില്‍ വിദ്യാര്‍ഥി ബഹളംവെക്കുന്നതിന്‍റെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്നാണ്​​ പോലീസ്​ വിദ്യാര്‍ഥിയെ അറസ്റ്റ്​ ചെയ്ത്​ ബാല ജയിലിലേക്ക്​ അയച്ചത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...