പന്തളം: മുടി വളര്‍ത്തി അര്‍ബുദ രോഗികള്‍ക്കായി മുറിച്ച് നല്‍കുന്നത് ശീലമാക്കിയ സംപ്രീത്കുമാര്‍ (43) നാലാംതവണയും മുടി ദാനം ചെയ്തു.സമൃദ്ധമായി വളരുന്ന മുടി അര്‍ബുദ രോഗബാധിതര്‍ക്ക് പ്രയോജനപ്പെടട്ടെയെന്നാണ് സംപ്രീത് പറയുന്നത്.കോവിഡ് മഹാമാരി കാലത്ത് വിദേശത്തെജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സംപ്രീതിന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിട്ടില്ല. ബന്ധുവിനൊപ്പം വെല്‍ഡിങ് ജോലി ചെയ്താണ് ഇപ്പോള്‍ ഉപജീവനം. പന്തളം, ചേരിക്കല്‍ നെല്ലിക്കല്‍ സംപ്രീത് ഭവനില്‍ കുട്ടപ്പക്കുറുപ്പിെന്‍റയും രാധാമണിയമ്മയുടെയും രണ്ടു മക്കളില്‍ ഇളയയാളാണ് സംപ്രീത്. ഡ്രീംകുമാര്‍ ഏക സഹോദരനാണ്. സി.പി.ഐ ചേരിക്കല്‍ തെക്ക് ബ്രാഞ്ച് അസി. സെക്രട്ടറി കൂടിയാണ്. മഞ്ചുവാണ് ഭാര്യ. അനുഗ്രഹ, ആശ്രയ എന്നിവര്‍ മക്കളാണ്.
സംപ്രീത്കുമാര്‍ മുടി മുറിച്ചു : അര്‍ബുദരോഗികള്‍ക്കായി
RECENT NEWS
Advertisment