തലമുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിലിനെ തടയാന്‍ കഴിയും. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം.
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകളുണ്ട്. അത്തരത്തില്‍ ചില വസ്തുക്കളെ നമ്മുക്ക് പരിചയപ്പെടാം.
ഒന്ന്….
സവാള ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാളയുടെ ജ്യൂസ്. ഇതിനായി ആദ്യം ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളവും വീര്യം കുറഞ്ഞ ഷാംപുവും ഉപയോഗിച്ച് കഴുകി കളയാം.
strong>രണ്ട്…
ഉലുവയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആദ്യം ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയാം.