Friday, October 4, 2024 11:57 am

കേശ സംരക്ഷണത്തിന് ബീറ്റ്‌റൂട്ട് ഉത്തമം

For full experience, Download our mobile application:
Get it on Google Play

കേശ സംരക്ഷണത്തിന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലും സോഷ്യല്‍ മീഡിയയിലും ലഭ്യമാണ്. ചിലത് നമുക്ക് ശരിക്കും പ്രയോജനം ചെയ്യുമെങ്കിലും ചിലതൊക്കെ പലപ്പോഴും വെറും തട്ടിപ്പായി മാറുകയും ചെയ്യും. ഇത്തരം വസ്തുക്കള്‍ക്കായി വലിയ തോതില്‍ പണം ചെലവഴിക്കുന്നവരാണോ നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ക്ക് യാതൊരു പുരോഗതിയും കേശസംരക്ഷണത്തില്‍ അനുഭവപ്പെടുന്നില്ലേ. നിരാശരാകണ്ട. നമ്മുടെയെല്ലാം വീട്ടില്‍ ലഭിക്കുന്ന സര്‍വ സാധാരണമായ മാര്‍ഗം കൊണ്ട് നമുക്ക് മുടി എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. നമ്മുടെ എല്ലാവരുടേയും വീട്ടില്‍ വാങ്ങിക്കാറുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഈ ബീറ്റ്റൂട്ട് നിങ്ങളുടെ മുടി സംരക്ഷണത്തെ എങ്ങനെ സഹായിക്കും എന്ന് അറിയാമോ? നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് എങ്ങനെയാണ് ഇതിന് ഉപകരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മലിനീകരണം, ജീവിതശൈലി സമ്മര്‍ദ്ദം, അമിതമായ ചൂട് എന്നിവയും കാരണം നമ്മുടെ തലമുടി ദിവസേന കേടുവരുന്നു. മുടിക്ക് നഷ്ടപ്പെട്ട ജീവന്‍ തിരികെ ലഭിക്കാനും വരണ്ടതും പൊട്ടുന്നതും നരച്ചതുമായ മുടിയിലേക്ക് നയിക്കുന്ന ഈര്‍പ്പം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ബീറ്റ്റൂട്ട് സഹായിക്കും. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യകരമായ തലയോട്ടിക്കും മുടി വളര്‍ച്ചയ്ക്കും ബീറ്റ്‌റൂട്ട് ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണ്. ധാതുക്കളുടെ കുറവ് മൂലമാണ് പലപ്പോഴും മുടി കൊഴിയുന്നത്. പൊട്ടാസ്യം, ഇരുമ്പ്, ഇലക്ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്റൂട്ട് തളര്‍ന്ന മുടി നന്നാക്കാനും പൊട്ടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും സുഷിരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ജ്യൂസ് രോമകൂപങ്ങളെ സമ്പുഷ്ടമാക്കുകയും അവയെ ശക്തമാക്കുകയും ചെയ്യും.

ഫംഗസ് അണുബാധ അല്ലെങ്കില്‍ വരണ്ട തലയോട്ടി മൂലമാണ് താരന്‍ ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ടിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, എന്‍സൈമാറ്റിക് പ്രോപ്പര്‍ട്ടികള്‍ ചര്‍മ്മം അടരുന്നത് കുറയ്ക്കുകയും താരന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് നീരില്‍ വിനാഗിരിയോ വേപ്പിലയോ കലര്‍ത്തി തലയില്‍ പുരട്ടാം. ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളഞ്ഞാല്‍ മതി. തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ഇതിനും സഹായിക്കുന്നത്. ഇത് തലയോട്ടിയിലെ വീക്കം തടയുകയും രോമകൂപങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യും. തലയോട്ടിയിലെ വീക്കം മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിന് കാരണമാകും. ബീറ്റ്‌റൂട്ട് ഒരു കഷ്ണം മുറിച്ച് തലയില്‍ തേക്കുന്നതാണ് ഇതിന് പരിഹാരം. ബീറ്റ്‌റൂട്ട് ജ്യൂസ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ശൈത്യകാലത്ത് ബീറ്റ്റൂട്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബീറ്റ്റൂട്ടിലെ ഉയര്‍ന്ന അളവിലുള്ള ഇരുമ്പ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസും കുറച്ച് കാപ്പിയും ഉപയോഗിച്ച് ഹെയര്‍ മാസ്‌കായി പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഇത് നന്നായി കഴുകി കളയുക. പുരുഷന്‍മാരിലെ കഷണ്ടിക്കും ബീറ്റ്‌റൂട്ട് നല്ലതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അമിതവേഗവും കൊടും വളവും ; അടൂർ ബൈപാസിൽ അപകടക്കെണി

0
അ​ടൂ​ർ : തു​ട​രെ​ത്തു​ട​രെ വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ടൂ​ർ ബൈ​പാ​സി​ൽ...

വയനാട് ദുരന്തം ; സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

0
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി....

കൊടുമണ്ണിലെ റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു

0
കൊ​ടു​മ​ൺ : പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ പാ​ഴ്‌​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് പൊ​ടി​ക്കാ​ൻ നി​ർ​മി​ച്ച...

നിയമസഭയില്‍ സീറ്റില്ലെങ്കിൽ തറയിലിരിക്കും : പി വി അൻവർ

0
തിരുവനന്തപുരം : കണ്ണൂരിലെ പ്ര​ഗ്തഭനായ സിപിഐഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രം​ഗത്തെുണ്ടെന്ന്...