ഹജ്ജ് തീര്‍ഥാടനം : കരിപ്പൂരില്‍ നിന്നുള്ള യാത്രാനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി മുസ്‍ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ടിക്കറ്റിന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യമന്ത്രിയുടെ ഓഫീസ് എംപിമാരെ അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും ഇടപെടാമെന്നും മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. കരിപ്പുരില്‍ നിന്നുള്ള ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് മറ്റ് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നതിന് സമാനമായ രീതിയില്‍ ഏകീകരിക്കണമെന്ന് മുസ്ലിംലീഗ് എംപിമാര്‍ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കി. റീ ടെന്‍ഡറിങ് നടത്തിയോ, വിമാനക്കമ്പനികളെ മാറ്റി നിശ്ചയിച്ചോ ടിക്കറ്റ് നിരക്കിലെ അപാകത പരിഹരിക്കണമെന്നും എംപിമാര്‍ അഭ്യര്‍ഥിച്ചു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

വിമാനക്കമ്പനികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരള ഹജ്ജ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും നിരക്ക് കുറയ്ക്കാന്‍ ഇടപെടാവുന്നതാണ്. ഇതിനായി മുഖ്യമന്ത്രിക്കും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സന്ദേശം നല്‍കി. ഇവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കരിപ്പുരില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും ന്യൂനപക്ഷകാര്യമന്ത്രാലയത്തിന് നിവേദനം നല്‍കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...