ഹജ്ജ് തീർത്ഥാടനം ; ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി. 6.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരാണ് കരിപ്പൂർ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം. വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്.

11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. ചെയർമാൻ സി. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് സമദാനി എം.പി., മെമ്പർമാരായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, പി.പി.മുഹമ്മദ് റാഫി , ഡോ. ഐ.പി. അബ്ദുസ്സലാം, പി.ടിഅക്ബർ , എ.സഫർ കയാൽ, കെ.എം മുഹമ്മദ് കാസിം കോയ, എക്‌സിക്യൂട്ടീവ് ഓഫീസ്സർ പി.എം ഹമീദ് , അസിസ്റ്റന്റ് സെക്രട്ട’റി എൻ. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...