Monday, July 7, 2025 4:15 pm

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നതായി പഠനം. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തലസ്ഥാനമായ ബെയ്ജിങും ടിയന്‍ജിനും ഉള്‍പ്പെടെയുളള നഗരങ്ങള്‍ മുങ്ങല്‍ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. 45 ശതമാനം ഭൂപ്രദേശങ്ങള്‍ പ്രതിവര്‍ഷം മൂന്ന് മില്ലി മീറ്ററില്‍ കൂടുതലും 16 ശതമാനം പ്രദേശം പ്രതിവര്‍ഷത്തില്‍ 10 മില്ലി മീറ്ററോളവും വെള്ളത്തിനടയിലാകുന്നുതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചൈനീസ് നഗരങ്ങളിലാണ് പഠനം നടത്തിയത്.

ആകെ പരിശോധിച്ച 82 നഗരങ്ങളില്‍ ചിലതിന്റെ വിസ്തൃതി അതിവേഗം കുറയുന്നതായി കണ്ടെത്തി. ആറില്‍ ഒരു നഗരമെങ്കിലും പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ കൂടുതലായി വെള്ളത്തിനടിയിലാകുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടിനിടെ 3 മീറ്റര്‍ വരെയാണ് മുങ്ങിത്താഴുന്നത്. ബെയ്ജിങ്ങില്‍ സബ്വേകള്‍ക്കും ഹൈവേകള്‍ക്കും സമീപം പ്രതിവര്‍ഷം 45 മില്ലിമീറ്റര്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...

വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്ന് മന്ത്രി സജി ചെറിയാൻ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം...

കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (07/07/2025) മുതൽ 09/07/2025 വരെ മണിക്കൂറിൽ...

വീണാ ജോർജിനെതിരെയുള്ള നീക്കം ശക്തമായി നേരിടും ; എൽ.ഡി.എഫ് ജില്ലാ കമ്മറ്റി

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ജില്ലയിലെ...