അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. വ്യാപക കൃഷിനാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. മോളിൽ വടക്കതിൽ പി.കെ രവി എന്ന കർഷകന്റെ വാഴക്കൃഷി, എം.സലീമിന്റെ വെറ്റക്കൊടി, ചേന, പച്ചക്കറികളും നശിപ്പിച്ചു. മിക്ക കർഷകരും കൃഷി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അടൂർ ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നിശല്യം ഏറെയും. വാഴ, ചേന, മരച്ചീനി, വെറ്റക്കൊടി തുടങ്ങി പലതരം നാടൻ പച്ചക്കറികൾ വ്യാപകമായി കൃഷി ചെയുന്ന മേഖലയാണ് അടൂർ മുനിസിപ്പാലിറ്റിയിലെ കരുവാറ്റ ഭാഗം.
വയൽ നികന്ന സ്ഥലമാണ് പ്രദേശത്ത് കൂടുതൽ എന്നതിനാൽ കൃഷിക്കനുയോജ്യമായ വളക്കൂറുള്ള മണ്ണാണ്. സ്വന്തം കൃഷി സ്ഥലത്ത് തുടങ്ങി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് നൂറുമേനി വിളയിക്കുന്ന ധാരാളം കർഷകർ താമസിക്കുന്ന പ്രദേശമാണ് കരുവാറ്റ. ഇവിടെയാണ് കർഷകരുടെ നെഞ്ചിൽ ഇടിത്തീ പോലെ കാട്ടു പന്നികളുടെ കടന്നാക്രമണം. ഇണ്ടളൻ കാവ് ക്ഷേത്രത്തിന് പിന്നിലെ കാടുപിടിച്ച് കിടക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയാണ് പന്നികളുടെ വാസസ്ഥലം. നിരവധി പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അക്രമണകാരികളായ പന്നികളെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. ഇതിനുവേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033