പത്തനംതിട്ടയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ നിന്ന് പകുതിപ്പേരും വിട്ടുനിന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പകുതിയംഗങ്ങളും ബഹിഷ്കരിച്ചതോടെ സി.പി.എം. ബ്രാഞ്ച് സമ്മേളനം വഴിപാടായി. കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽനിന്നാണ് അംഗങ്ങൾ വിട്ടുനിന്നത്. എട്ടംഗങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയിലുള്ളത്. ഇതിൽ നാലുപേർമാത്രമാണ് എത്തിയത്. ഇതിനാൽ മൂന്ന് ലോക്കൽ സമ്മേളന പ്രതിനിധികളെപ്പോലും ഒപ്പിച്ചെടുക്കുകയായിരുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടകനെച്ചൊല്ലിയുള്ള വിയോജിപ്പാണ് വിഭാഗീയതയിലേക്ക് വളർന്നത്. പാർട്ടി നിശ്ചയിച്ച ഏരിയാകമ്മിറ്റിയംഗം സമ്മേളനം ഉദ്ഘാടനംചെയ്യുന്നതിനെ ആദ്യം മുതൽ ഒരു വിഭാഗം എതിർത്തിരുന്നു. നേതൃത്വം ഇത് വകവെച്ചുകൊടുക്കുകയോ പരിപാടിയിൽ മാറ്റംവരുത്തുകയോ ചെയ്തില്ല. തുടർന്നായിരുന്നു ബഹിഷ്കരണം. വിവരമറിഞ്ഞതിനാലാകാം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ കമ്മിറ്റി അംഗവും എത്തിയില്ല. ഇതോടെ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...