യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിൻ്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിൻ്റെ പുതിയ മേധാവിയെ നിയമിച്ചത്. ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രം​ഗത്തെത്തിയിരുന്നു. ​പലസ്തീൻ-ഇസ്രയേൽ യുദ്ധത്തിൽ ഇതുവരെ 39,653 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...