മലപ്പുറം: ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇസ്രായേൽ പ്രതികാരം ചെയ്യുന്നതെന്ന് ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ. മസ്ജിദുൽ അഖ്സയെ തകർക്കാനാണ് ഇസ്രായേൽ ശ്രമം. സൈനികമായി പരാജയപ്പെട്ടതിന്റെ പേരിലാണ് ഇസ്രായേൽ തുടർച്ചയായി അക്രമങ്ങൾ നടത്തുന്നതെന്നും ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ പറഞ്ഞു. സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഓൺലൈൻ വഴി സംസാരിക്കുകയായിരുന്നു ഖാലിദ് മിഷ്അൽ. ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതിഅംഗം ഡോ.അബ്ദുസ്സലാം അഹ്മദ് , സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി ഷുഹൈബ്, നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, മാധ്യമ പ്രവർത്തകൻ മീർ ഫൈസൽ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മലപ്പുറം നഗരത്തിൽ കൂറ്റൻ റാലിയും സംഘടിപ്പിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























