അമരാവതി : 371 കോടി രൂപയുടെ അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. നായിഡു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും 371 കോടിയുടെ അഴിമതി നടന്നുവെന്നുമാണ് പോലീസിന്റെ പ്രതികരണം. നായിഡുവിന് പിന്തുണയുമായി എത്തിയ ജനസേനാ നേതാവ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടന്നു. നന്ദ്യാല്‍ ജില്ലയിലെ പൊതുപരിപാടി കഴിഞ്ഞ് കാരവനില്‍ ഉറങ്ങുന്നതിനിടെയാണ് സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മകനുമായ നാരാ ലോകേഷും ടിഡിപി പ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു നായിഡു ആരോപിച്ചത്. 2015-18 കാലയളവില്‍ സംസ്ഥാനത്ത് നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്ന് സിഐഡി മേധാവി എന്‍ സഞ്ജയ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























