ആനക്കര : കഴിഞ്ഞ ദിവസം പറക്കുളത്തെ പൂട്ടിയിട്ട കമ്പനിയില്‍ മരിച്ചയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കാണാനില്ല. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശാരദാലയത്തില്‍ രമേഷിനെ (57) ഞായറാഴ്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 27 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. രമേഷ് ഉടമസ്ഥനായാണ് പറക്കുളത്ത് പ്രിന്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്. എന്നാല്‍, നാലുവര്‍ഷം മുമ്പ് കമ്പനി മറ്റൊരാള്‍ക്ക് വിറ്റിരുന്നു. അതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ഇയാള്‍ ഏറെ മനോവിഷമത്തിലുമായിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, സ്കൂട്ടര്‍ ഓടിച്ച് കമ്പനിയിലേക്ക് എത്തിയതായി സി.സി.ടി.വി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏറെ ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്നതിനാല്‍ വാഹനം കാണാതായത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
പൂട്ടിയിട്ട കമ്പനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആള് സഞ്ചരിച്ച സ്കൂട്ടര്‍ കാണ്മാനില്ല
RECENT NEWS
Advertisment