പൂ​ട്ടി​യി​ട്ട ക​മ്പനി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

ആ​ന​ക്ക​ര : ക​ഴി​ഞ്ഞ ദി​വ​സം പ​റ​ക്കു​ള​ത്തെ പൂ​ട്ടി​യി​ട്ട ക​മ്പ​നി​യി​ല്‍ മ​രി​ച്ച​യാ​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍ കാ​ണാ​നി​ല്ല. പെ​രി​ന്ത​ല്‍മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം ശാ​ര​ദാ​ല​യ​ത്തി​ല്‍ ര​മേ​ഷി​നെ (57) ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെയാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഡി​സം​ബ​ര്‍ 27 മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ര​മേ​ഷ് ഉ​ട​മ​സ്ഥ​നാ​യാ​ണ് പ​റ​ക്കു​ള​ത്ത് പ്രി​ന്‍സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, നാ​ലു​വ​ര്‍ഷം മു​മ്പ് ക​മ്പ​നി മ​റ്റൊ​രാ​ള്‍ക്ക് വിറ്റിരുന്നു. അ​തി​ന് ശേ​ഷം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേരിട്ടതിനാല്‍ ഇയാള്‍ ഏ​റെ മ​നോ​വി​ഷ​മ​ത്തിലുമായിരുന്നു. ഇതേ തുടര്‍ന്നാണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍, സ്കൂ​ട്ട​ര്‍ ഓ​ടി​ച്ച്‌ ക​മ്പനി​യി​ലേ​ക്ക് എ​ത്തി​യ​താ​യി സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഏ​റെ ദി​വ​സം ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന​തി​നാ​ല്‍ വാ​ഹ​നം കാ​ണാതായത് ദു​രൂ​ഹ​ത​ വര്‍ധിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...