തൃശ്ശിവപേരൂരിന് തിലകക്കുറിയാകാന്‍ ആന്ധ്രപ്രദേശില്‍ നിന്നും ഹനുമാന്‍ പ്രതിമ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തട്ടകത്തില്‍ തലയുയര്‍ത്താനായി അമ്പത്തഞ്ചടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ആന്ധ്രയില്‍ നിന്നെത്തുന്നു. വടക്കുന്നാഥന്റെ ചുറ്റുവട്ടത്തെ പൂങ്കുന്നത്ത് പുഷ്പഗിരി അഗ്രഹാരത്തിലെ സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിയ്ക്കാനുള്ള പ്രതിമയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. ഈ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ കൊത്തിയെടുത്തത് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, അല്ലഗഡ്ഡ ഗ്രാമത്തിലാണ്. കഴിഞ്ഞ ദിവസമാണ് ഭീമാകാരമായ പാറയില്‍ നിന്നും പ്രതിമ വേര്‍പെടുത്തിയെടുത്തത്.

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയായിരുന്നു വേര്‍പെടുത്തല്‍. 35 അടി ഉയരത്തിലുള്ള പ്രതിമ, ഇരുപതടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിയ്ക്കുന്നത്. ആകെ ഉയരം 55 അടിയാകുമ്പോള്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഹനുമാന്‍ ശില്പമായി ഇതുമാറും. അല്ലഗഡ്ഡയില്‍ നിന്നും 2 കൂറ്റന്‍ ട്രെയിലറുകള്‍ കൂട്ടിച്ചേര്‍ത്ത പ്രത്യേക ട്രക്കില്‍ ബംഗലൂരു വഴിയാണ് പ്രതിമ തൃശ്ശൂരിലേയ്ക്കെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണരഥമുള്ള സീതാരാമസ്വാമി ക്ഷേത്രസമുച്ചയത്തിലേയ്ക്ക് ഏപ്രില്‍ ആദ്യവാരത്തില്‍ പ്രതിമ കൊണ്ടുവരും. ഇതു നിര്‍മ്മിക്കാന്‍ അനുയോജ്യമായ പാറയ്ക്കുവേണ്ടി ഏറെക്കാലം തിരഞ്ഞുനടന്നുവെന്ന് പ്രശസ്ത ശില്പി വി. സുബ്രഹ്മണ്യം ആചാര്യലു പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രീഭാരതി ശില്പകലാമന്ദിരത്തിലെ നാല്പതിലേറെ ശില്പികളുടെ കഠിനപരിശ്രമത്തിലാണ് നാലുമാസമെടുത്ത് പ്രതിമ പൂര്‍ത്തിയാക്കിയത്. പുങ്കുന്നത്ത് പ്രതിമയെത്തിയശേഷം ആന്ധ്രയില്‍നിന്നുള്ള പ്രത്യേകസംഘംമായിരിക്കും വലിയ ക്രെയിനുകളുടെ സഹായത്തോടെ പുഷ്പഗിരി അഗ്രഹാര പരിസരത്ത് പ്രതിമ സ്ഥാപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...