ഹാപ്പിനെസ് പാർക്ക് തുറന്നു : ഉല്ലാസത്തിനായി പൂർത്തിയാകുന്നത് ഒരുപിടി പദ്ധതികൾ : അഡ്വ. ടി സക്കീർ ഹുസൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരജീവിതം ആനന്ദദായകവും ഉല്ലാസപ്രദവുമാക്കാൻ പൂർത്തിയാക്കുന്നത് ഒരു പിടി പദ്ധതികളാണ് എന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ നിർമ്മിച്ച ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോഹരമായി നിർമ്മാണം പൂർത്തിയാക്കിയ ടൗൺ സ്ക്വയർ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള ജനങ്ങളുടെ സംഗമസ്ഥലമായി മാറിയിട്ടുണ്ട്. ഹാപ്പിനസ് പാർക്ക് കുട്ടികൾക്ക് വേണ്ടി മാത്രമല്ല മുതിർന്നവർക്കും സായാഹ്നങ്ങൾ ചെലവഴിക്കാൻ ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

സുബല പാർക്കിലെ പ്രവർത്തനങ്ങളിൽ ആദ്യമായി നഗരസഭ കൂടി പങ്കാളിയാകുന്നതോടെ അവിടം കൂടുതൽ പ്രയോജനപ്രദവും മനോഹരവുമാക്കി നാടിന് സമർപ്പിക്കാനാകും നഗര വീഥികൾ ആകെ പൂച്ചെടികൾ വെച്ച് ആകർഷകമാക്കിയിരിക്കുന്നു. ഇവയെല്ലാം സംരക്ഷിക്കുന്നതിനായി അമൃത് മിത്ര എന്ന പ്രത്യേക പദ്ധതിക്ക് കീഴിൽ ഒരു കൂട്ടം സ്ത്രീ തൊഴിലാളികളുടെ ആത്മാർപ്പണത്തോടെയുള്ള പ്രവർത്തനമുണ്ട്. സമൂഹത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി പദ്ധതികൾ രൂപീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനമാണ് ഭരണസമിതി നടത്തിവരുന്നത്. ഇതിന് തുടർച്ച ഉണ്ടാകുമ്പോഴാണ് ഓരോ പദ്ധതിയും വിജയകരമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിലാ അനിൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ ആർ. സാബു, ശോഭാ കെ മാത്യു, സുജ അജി, സി കെ അർജുനൻ, ഷീല എസ്, എ സുരേഷ് കുമാർ, നീനു മോഹൻ, ഷൈലജ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുമ്പ് തന്നെ നിരവധി കുട്ടികളാണ് പാർക്കിൽ കളിക്കാൻ എത്തിയത്. ചടങ്ങുകൾക്ക് ശേഷം ജനപ്രതിനിധികളും ഇവരോടൊപ്പം സമയം ചെലവഴിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...