നഗരസഭയുടെ ഓണസമ്മാനമായി ഹാപ്പിനസ്സ് പാർക്ക് ഉദ്ഘാടനം ബുധനാഴ്ച (3)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ ഓണസമ്മാനമായി ഹാപ്പിനസ്സ് പാർക്ക് ബുധനാഴ്ച (3) നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ബസ്സ്റ്റാൻഡിൻ്റെ തെക്ക് ഭാഗത്തെ പ്രവേശന കവാടത്തോട് ചേർന്നാണ് പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനും ഒപ്പം ആസ്വാദ്യകരമായ നൈറ്റ് ലൈഫിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ വിഭാവനം ചെയ്ത സാമൂഹ്യ ഇടങ്ങളിൽ ഒന്ന് കൂടി പൂർത്തിയാവുകയാണ്. മുൻപ് പൂർത്തിയായ ടൗൺ സ്ക്വയർ നഗരത്തിൻ്റെ പുതിയ മുഖമായി മാറി. ബുധനാഴ്ച വൈകുന്നേരം 4 നാണ് ഹാപ്പിനസ് പാർക്ക് ഉദ്ഘാടന സമ്മേളനം ടൗൺ സ്ക്വയറിൽ നടക്കും. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായി വിവിധ കളി ഉപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക്, കഫറ്റീരിയ എന്നീ അനുബന്ധസൗകര്യങ്ങളും നഗരസഭ ഇതോടൊപ്പം ഉറപ്പാക്കിയിട്ടുണ്ട്. നടപ്പാതയിൽ പൂച്ചെടികൾ പിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭ ഏറ്റെടുത്ത ട്രാവലേഴ്സ് ലോഞ്ചിൽ കുടുംബശ്രീയുടെ പ്രീമിയം കഫെ ഉടൻ പ്രവർത്തനം ആരംഭിക്കും

നഗരസഭാ ബസ്സ് സ്റ്റാൻ്റിൽ സ്പെഷ്യൽ അസ്സിസ്റ്റൻസ് പദ്ധതി പ്രകാരം ആരംഭിച്ച അഞ്ച് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ആദ്യഘട്ടമായി ബസ്സ്സ്റ്റാൻ്റ് യാർഡിൻ്റെ പുനർനിർമ്മാണം ശാസ്ത്രീയമായി പൂർത്തീകരിച്ചിരുന്നു. കാടുപിടിച്ചും മാലിന്യം നിറഞ്ഞു കിടന്ന ബസ് സ്റ്റാൻഡിന്റെ പിൻഭാഗം വൃത്തിയാക്കി പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ഡ്രൈവ് വേ, നടപ്പാത എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ബസ് സ്റ്റാൻഡ് ഭൂമിയുടെ ചുറ്റുമതിൽ നിർമ്മാണത്തിന് ടെൻഡർ നടപടികളിലേക്ക് നഗരസഭ കടന്നിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഡ്രൈവ് വേയുടെയും നടപ്പാതയുടെയും അവസാന ഘട്ടം പൂർത്തീകരിക്കാനാകും.

അര കിലോമീറ്ററോളം നീളത്തിലാണ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള നടപ്പാത ഒരുങ്ങുന്നത്. പ്രഭാത സായാഹ്ന സവാരി നടത്തുന്നവർക്ക് ഈ സൗകര്യം വളരെയേറെ പ്രയോജനപ്രദമാണ്. പരിമിതമായ പൊതു ഇടങ്ങൾ മാത്രം ഉണ്ടായിരുന്ന നഗരത്തിൽ കൂടുതൽ സാമൂഹ്യ സാംസ്കാരിക ഇടവും വിനോദത്തിനും വിശ്രമത്തിനുമായി കൂടുതൽ സൗകര്യങ്ങളും ഒരുക്കി മെച്ചപ്പെട്ടതും സുരക്ഷിതവുമായ സാമൂഹ്യ അന്തരീക്ഷത്തിൽ നഗര ജീവിതത്തിന് പുതിയ മാനം നൽകുക എന്ന ഭരണസമിതിയുടെ ലക്ഷ്യമാണ് ഈ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....