നാം ഒന്നാണെന്ന സന്ദേശമാണ് ഓണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: നാം ഒന്നാണെന്ന സന്ദേശമാണ് ഓണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പെരുനാട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പൈതൃക ഫെസ്റ്റിന്‍റെ ഭാഗമായ കലാസന്ധ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുടെയും കാലത്തിന് ഉള്ള മറുപടിയാണ് മാവേലി തമ്പുരാന്റെ ഭരണകാലമെന്നും ഓണം ഈ നല്ലനാളിന്റെ ഓർമപ്പെടുത്തലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരാഗത ഓണത്തിന്റെ പുനരാവിഷ്കാരം ലക്ഷ്യം വെച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ ആരംഭിച്ച പെരുനാട് പൈതൃക ഫെസ്റ്റിനു തുടക്കമായി. നൂറു കണക്കിന് ആളുകൾ അണിനിരന്ന വിളംബര ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങ് വേഗവരയുടെ മാന്ത്രികൻ ജിതേഷ് ജി ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ ആദ്യക്ഷത വഹിച്ചു. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ എസ് ഗോപി, കേരള നോളേജ് ഇക്കണോമി ഡയറക്ടർ ഡോ. പി എസ് ശ്രീകല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഡി ശ്രീകല, സി എസ് സുകുമാരൻ, സെക്രട്ടറി വി സുരേഷ് കുമാർ, വി എൻ പി ധരൻ, ഡി ബിന്ദു, എൻ ജിജി തുടങ്ങിയവർ സംസാരിച്ചു. മേളയുടെ ഭാഗമായി 500ൽ പരം പൈതൃക്ക ഉൾപ്പന്നങ്ങളുടെ പ്രദർശനം, ഓണം വിപണന മേള എന്നിവ സെപ്റ്റംബർ 3 വരെ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....