തിരുവല്ല : കോവിഡ് 19 പ്രതിരോധത്തിനായി വൈമനസ്യം കൂടാതെ എല്ലാവരും സന്തോഷത്തോടെ സഹകരിക്കണമെന്ന് മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസേഷന്‍ വാര്‍ഡാക്കുവാന്‍ അന്തരിച്ച മുന്‍ എം.എല്‍.എ വി.പി.പി നമ്പൂതിരിയുടെ കുടുംബവീട് ഏറ്റെടുക്കവെ സംസരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല നിയോജകമണ്ഡലത്തിന് കീഴില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും നിരവധിയുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമെങ്കില്‍ അവ വിട്ടുനല്‍കി സഹകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. വി.പി.പി നമ്പൂതിരിയുടെ ഇളയ മകന്‍ പ്രമോദ് ഇളമണ്ണില്‍ നിന്നും തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയലാണ് വീടിന്റെ താക്കോല്‍ സ്വീകരിച്ചത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ പെരിങ്ങര പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ‘ഹാപ്പി ഹോം’ ആണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുനല്കിയത്. പട്ടം താണുപിള്ള മന്ത്രിസഭയിലെ അംഗമായിരുന്നു വി.പി.പി നമ്പൂതിരി. മൂന്ന് ബാത്ത് അറ്റച്ച്ഡ് മുറികളും അടുക്കളയും ഹാളും അടങ്ങിയ 3000 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീടാണ് ഐസലേഷനായി ജില്ലാഭരണകൂടത്തിനു കൈമാറിയത്. വീട്ടില്‍ വൈദ്യുതിക്കും വെള്ളത്തിനും ബുദ്ധിമുട്ടുകളില്ല.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) മാനേജിങ് ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, കേരള റാപ്പിഡ് ട്രാന്‍സിസ്റ്റ് കോര്‍പറേഷന്‍സ് ലിമിറ്റഡ് സി.ജി.എം ആനന്ദ് ഇളമണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. പ്രമോദ് ഇളമണ്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ഹാപ്പി ഹോം നിലകൊള്ളുന്നത്. മഹാമാരിയെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അനിവാര്യമാണെന്നും പരസ്പര സഹകരണത്തോടെയും സാഹോദര്യത്തോടെയും എല്ലാവരും രോഗത്തിനെതിരെ പോരാടണമെന്നുമാണ് ഇതിനെ കുറിച്ച് ഈ സഹോദരങ്ങള്‍ക്ക് പറയാനുള്ളത്.