ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെന്‍ഷന്‍ വിതരണം ; ഏപ്രില്‍ രണ്ട് മുതലുള്ള ക്രമീകരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രഷറിവഴിയുള്ള ഏപ്രില്‍ മാസത്തെ സംസ്ഥാന സര്‍വീസ്, ഫാമിലി പെന്‍ഷന്റെയും ഇതര സംസ്ഥാന പെന്‍ഷന്റെയും വിതരണം നാളെ (2) മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. കോവിഡ് – 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ 2 മുതല്‍ ഏഴു വരെ കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും, പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിയുമാണ് പെന്‍ഷന്‍ വിതരണം.

ഏപ്രില്‍ ഏഴിനു ശേഷമുള്ള പ്രവര്‍ത്തിദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാവുന്നതാണ്. ജില്ലയിലെ 11 ട്രഷറികളിലും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഏതു ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റാം. രണ്ടു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളിലെ പെന്‍ഷന്‍ വിതരണ ക്രമീകരണം.

തീയതി , പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍-
ഏപ്രില്‍ രണ്ടിന്  രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. നാളെ (2) ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

ഏപ്രില്‍ മൂന്നിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ മൂന്നിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

ഏപ്രില്‍ നാലിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ നാലിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

ഏപ്രില്‍ ആറിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

ഏപ്രില്‍ ഏഴിന് രാവിലെ (ഒന്‍പതു മുതല്‍ ഒന്നു വരെ)പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍. ഏപ്രില്‍ ഏഴിന് ഉച്ചകഴിഞ്ഞ് (രണ്ടു മുതല്‍ അഞ്ചു വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...