രാജസ്ഥാൻ : സ്വത്തിൻ്റെ പേരിൽ മക്കളുടെ പീഡനം സഹിക്കവയ്യാതെ വൃദ്ധ ദമ്പതികൾ നജീവനൊടുക്കി . രാജസ്ഥാനിലെ നാഗൗറിൽ ആണ് ദാരുണസംഭവം നടന്നത് (Couple dies by suicide). വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം വീടിൻ്റെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയത്, വീടിൻ്റെ ചുമരുകളിൽ ഒട്ടിച്ച ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തങ്ങളുടെ മക്കളും മരുമക്കളും സ്വത്തിൻ്റെ പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് മരിച്ചത്.ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍. മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മര്‍ദിച്ചിരുന്നതായും , ഭക്ഷണം പോലും തന്നിരുന്നില്ലെന്നും ഇവരും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
ഉത്തർപ്രദേശിലെ കോട്വാലി നൻപാറ പ്രദേശത്തുള്ള താജ്പൂർ ടെഡിയ ഗ്രാമത്തിലെ കോഴി ഫാമിൽ നിന്ന് ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് ദളിത് ആൺകുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമികൾ കുട്ടികളുടെ മുടി മൊട്ടയടിക്കുകയും അവരുടെ തലയിൽ കള്ളൻ എന്ന് എഴുതുകയും ചെയ്തു . കൂടാതെ അവരുടെ മുഖത്ത് ചെളി തേയ്ക്കുകയും ഗ്രാമത്തിന് ചുറ്റും നടത്തുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ചിലർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നാലു പേർക്കെതിരെ കേസെടുത്തു .കോട്വാലി നൻപാറയ്ക്ക് കീഴിലുള്ള താജ്പൂർ ടെഡിയ ഗ്രാമവാസിയായ രജിത് റാം പാസ്വാനാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാസിം എന്നയാൾ ഒരു കോഴി ഫാം നടത്തുന്നുണ്ടെന്നും ചെറിയ കുട്ടികളെ അവിടെ ജോലിക്ക് നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിഫാമിൽ നിന്ന് അഞ്ച് കിലോഗ്രാം ഗോതമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് നസീം തൻ്റെ മകനുൾപ്പെടെ മൂന്നു കുട്ടികളെ മര്ധിച്ചതായും പരാതിയിൽ പറയുന്നു .
പ്രതികൾ കുട്ടികളെ നിർബന്ധിച്ച് ഫാമിലേക്ക് കൊണ്ടുപോയി മർദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. തുടർന്ന് കുട്ടികളുടെ തലയിൽ കള്ളൻ എന്ന വാക്ക് വരച്ച് മുഖം ചെളി തേച്ച് കറുപ്പിച്ച് ഗ്രാമം ചുറ്റിനടക്കുകയായിരുന്നു. കൂടാതെ, സംഭവം പോലീസിൽ അറിയിച്ചാൽ കുട്ടികളെ കൊലപ്പെടുത്തുമെന്ന് മുൻ ഗ്രാമത്തലവൻ ഷാനു ഭീഷണിപ്പെടുത്തുകയും ചെയ്തു .കൊലപാതകം, പട്ടികജാതി-പട്ടികവർഗ നിയമം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നൻപാറ സർക്കിൾ ഓഫീസർ പ്രദ്യുമ്ന കുമാർ സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.