Saturday, April 20, 2024 8:33 am

സ്വവർ​ഗാനുരാ​ഗിയായ ഭർത്താവില്‍ നിന്ന് പീഡനം ; ഭാര്യയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മുംബൈ കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ :ഗാർഹിക പീഡനം എന്നാൽ ശാരീരികമായ ഉപദ്രവമോ പീഡനമോ മാത്രമല്ലെന്നും ലൈംഗിക‌ പീഡനവും വാക്കാലുള്ളതും വൈകാരികവുമായ മുറിവേൽപിക്കലും സാമ്പത്തിക ദുരുപയോഗവുമെല്ലാം ഉൾപ്പെടുമെന്നും മുംബൈയിലെ സെഷൻസ് കോടതി. ഭർത്താവിന് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.

Lok Sabha Elections 2024 - Kerala

കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഭർത്താവ് ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15,000 രൂപ ജീവനാംശവും നൽകണമെന്നും കോടതി വിധിച്ചു. പ്രതിയുടെ മൊബൈൽ ഫോണിലുള്ള ചില ഫോട്ടോഗ്രാഫുകൾ പരാതിക്കാരി കാണാനിടയായെന്നും അതിൽ മറ്റ് പുരുഷൻമാർക്കൊപ്പമുള്ള ഭർത്താവിന്റെ നഗ്നചിത്രങ്ങളും ഉണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പരാതിക്കാരി കോടതിക്കു മുൻപാകെ ഹാജരാക്കി. ഈ ചിത്രങ്ങളെല്ലാം പരാതിക്കാരിക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും യുവതി വൈകാരികവും മാനസികവുമായ പീഡനം നേരിട്ടതായും ജഡ്ജി പറഞ്ഞു. ഇപ്പോൾ പരാതിക്കാരിയും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പരാതിക്കാരി മുൻപ് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്വന്തമായി ജോലിയില്ല.

അതിനാൽ ഇവർക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകാൻ പ്രതിക്ക് ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. 2016 ലാണ് പരാതിക്കാരിയും ഭർത്താവും വിവാഹിതരായത്. സർക്കാർ ജീവനക്കാരനായ ഭർത്താവിനും വിരമിച്ച സ്‌കൂൾ പ്രിൻസിപ്പലായിരുന്ന അമ്മായിയമ്മക്കും എതിരെ 2018ൽ മജിസ്‌ട്രേറ്റ് കോടതിയിൽ യുവതി ഗാർഹിക പീഡന പരാതി നൽകിയിരുന്നു. പരാതി പരി​ഗണിച്ച കോടതി 2021 നവംബറിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

ഇതിൽ പ്രകോപിതനായ ഭർത്താവ് സെഷൻസ് കോടതിയെ സമീപിച്ചു. ഭർത്താവുമായി അടുപ്പം സ്ഥാപിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. 2017 ജനുവരി വരെ താൻ ഇതിനായി ശ്രമിച്ചുവെന്നും എന്നാൽ ഭർത്താവ് തന്നെ അവ​ഗണിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് അയാൾ വീട്ടിൽ വൈകി വരാൻ തുടങ്ങി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ജോലി സമ്മർദം കൊണ്ടാണ് വൈകിയെത്തുന്നത് എന്നായിരുന്നു മറുപടി.

സംഭവത്തെക്കുറിച്ച് ഭർത്താവിന്റെ അമ്മയോട് സംസാരിച്ചെങ്കിലും അവരും തന്നെ സഹായിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഒരു ദിവസം ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ അയാളുടെ ഫോണിലെ ചില ചിത്രങ്ങൾ കാണാൻ ഇടയായെന്നും അയാൾ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട് താൻ അമ്പരന്നെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

ഏത് തരത്തിലുള്ള ഉപദ്രവവും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഉപദ്രവമോ ശാരീരികമോ മാനസികമോ സാമൂഹ്യമോ സാമ്പത്തികമോ ആയ അതിക്രമങ്ങളോട അതിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ ദൃക്സാക്ഷികളുടെ മൊഴി, രേഖാമൂലമുള്ള തെളിവ്, ഓഡിയോ, വീഡിയോ മുതലായവയെല്ലാം തെളിവായി സ്വീകരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂരിൽ ഇടപെടും, നിക്ഷേപകർക്ക് പണം തിരികെ വാങ്ങി നൽകും ; പ്രധാനമന്ത്രി

0
തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ...

അവശ്യസര്‍വീസ് വോട്ടെടുപ്പ് 21 മുതല്‍ 23 വരെ

0
കൊല്ലം : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട സാധുവായ...

പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് ശിക്ഷ വിധിച്ച് കോടതി

0
ത​ളി​പ്പ​റ​മ്പ്: പ​തി​നാ​റു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 113 വ​ര്‍​ഷം...

വൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂൾ ബസിൽ ഇനി മുതൽ സീറ്റ് സംവരണം

0
തിരുവനന്തപുരം: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി...