കുളത്തൂപ്പുഴയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘം അറസ്റ്റില്‍. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് സംഘത്തെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ ഇഎസ്എം കോളനി സ്വദേശി സുധീഖ് ഷാ, മറിയ വളവ് സ്വദേശി ലിജു, പുനലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, തോയിത്തല സ്വദേശി അനന്ദു, ഏറം സ്വദേശി ആരോമല്‍, പനച്ചിവിള സ്വദേശി മോഹൻ രാജ് എന്നിവരാണ് പിടിയിലായത്. മാര്‍ക്കറ്റ് കവലയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ ഇടപാട്.

വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് കഞ്ചാവ് സംഘത്തിന്‍റെ വലയിലായത്. ഇവരെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ കുളത്തുപ്പുഴ പോലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി ലോഡ്ജിൽ പരിശോധന നടത്തുകയായിരുന്നു. പ്രതികൾ കഞ്ചാവ് എത്തിച്ചത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയാണ് കുളത്തുപ്പുഴ പോലീസ്. വലിയ അളവിൽ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു സംഘത്തിന്‍റെ വിൽപ്പന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...