കരാട്ടെ മാസ്റ്ററുടെ പീഡനം 2 തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു , തുടര്‍ നടപടി വൈകി : അധ്യാപകര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം എടവണ്ണപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അധ്യാപകര്‍. സിദ്ദീഖ് അലിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് സ്കൂളിലെ അധ്യാപകര്‍ വ്യക്തമാക്കി. പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നില്‍ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു പെണ്‍കുട്ടി. സ്മാര്‍ട്ടായിട്ടുള്ള കുട്ടിയായിരുന്നു. ഗൗരവമുള്ള വിഷയമാണ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുട്ടിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിങ് നല്‍കിയത്. പെണ്‍കുട്ടിക്ക് കൗൺസിലിങ് നൽകിയെങ്കിലും മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി പഠനം നിർത്തുകയായിരുന്നു.

സ്കൂളിൽ തുടരാൻ ഉപദേശിച്ചെങ്കിലും ടിസി വാങ്ങിപ്പോയി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയായിരുന്നു കടന്നുപോയത് വിവരം ചൈല്‍ഡ് ലൈനിനെ രണ്ട് വട്ടം അറിയിച്ചിരുന്നു. വിവരങ്ങള്‍ പോലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസില്‍ വീണ്ടും അന്വേഷണം നടത്തിയെങ്കിലും കരാട്ടെ മാസ്റ്റര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. കേസില്‍ തുടര്‍ നടപടികളുണ്ടാകാതിരുന്നത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കൊലപാതകമാണെന്ന് തന്നെയാണ് സംശയമെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അധ്യാപകര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...